എന്നെ കുറിച്ച്

സ്വദേശം മാപ്പിളകലകളുടെ സ്വന്തം നാടായ കൊണ്ടോട്ടിക്കടുത്ത കൊട്ടപ്പുറം. മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ നിന്നും ഡിഗ്രി കഴിഞ്ഞു തമിഴ്നാട്ടില്‍ തിരുച്ചിയിലുള്ള ജമാല്‍ മുഹമ്മദ്‌ കോളേജില്‍ പി.ജി. ചെയ്തു. ഭൗതികശാസ്ത്രമായിരുന്നു വിഷയം. പിന്നെ അരീക്കോട് സുല്ലമുസ്സലാം കോളേജില്‍ നിന്നും ബി.എഡ എടുത്തു. ഒരു കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കെ, ഗവേഷണം ചെയ്യാനുള്ള എന്‍റെ ആ പഴയ മോഹം വീണ്ടും തലപൊക്കാന്‍ തുടങ്ങി. മദ്രാസ് സര്‍വകലാശാലയില്‍ പോയി സിദ്ധാന്ത ഭൗതികശാസ്ത്ര വകുപ്പില്‍ (Department of Theoretical Physics) എം.ഫില്ലിനു ചേര്‍ന്നു. ഇപ്പോള്‍ നവി മുംബൈയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ജിയോമാഗ്നെറ്റിസം (Indian Institute of Geomagnetism - I.I.G.) എന്ന ഗവേഷണ സ്ഥാപനത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു. പി.എച്ച്.ഡി.യുടെ ആദ്യത്തെ ഒരു വര്‍ഷം തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഉള്ള; ഐ.ഐ.ജി.യുടെ തന്നെ ഒരു പരീക്ഷണശാലയില്‍ ആയിരുന്നു. E.G.R.L. (Equatorial Geophysical Research Laboratory) എന്നറിയപ്പെടുന്ന ആ ലാബ് ഭൂകാന്തികമധ്യരേഖയുടെ (Geomagnetic Equator) അടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്. കാന്തിക നീരീക്ഷണശാല (Magnetic Observatory), റഡാര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ അവിടെ ഒരുക്കി വെച്ചിരിക്കുന്നു. ഭൂമിയുടെ കാന്തിക മണ്ഡലവും (geomagnetic field), ചന്ദ്രന്‍, സൂര്യന്‍ എന്നിവര്‍ കാരണമായി അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന വേലിയേറ്റങ്ങളും ഇറക്കങ്ങളും (atmospheric tides) നമ്മുടെ അന്തരീക്ഷത്തിന്‍റെ മുകള്‍ ഭാഗത്തുള്ള (ഏകദേശം 85 കിലോ മീറ്റര്‍ മുതല്‍ മുകളിലോട്ടുള്ള ഭാഗം) അയോണോസ്ഫിയറില്‍ (ionosphere) നടത്തുന്ന ഇടപെടലുകള്‍ ആണ് എന്‍റെ മുഖ്യ പഠന വിഷയം.

രണ്ടും മൂന്നുംവര്‍ഷങ്ങള്‍ മുംബൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രധാന കേന്ദ്രത്തില്‍ ചെലവഴിച്ചു. ഇപ്പോള്‍ വീണ്ടും തിരുനെല്‍വേലിയില്‍. ഇടയ്ക്കു ഒരു പെണ്ണും കെട്ടി. ഇതിനിടക്ക് ഒരുപാട് യാത്രകള്‍, ഒരു പാട് മനുഷ്യര്‍, ആശയങ്ങള്‍! ഇവയൊക്കെ എന്നോട് സംവദിക്കുന്നു. ചില അനുഭവങ്ങളും ചിന്തകളും തോന്നുമ്പോള്‍ വന്നു കുറിച്ചിടാന്‍ ഒരിടം. യാത്രകള്‍ക്കിടയില്‍ കാണുന്ന സ്വപ്നങ്ങളും സ്വപ്നങ്ങളില്‍ പോകുന്ന യാത്രകളും ചേര്‍ത്ത് വെച്ചാല്‍ എന്‍റെ കാഴ്ചകള്‍ പൂര്‍ണമായി. ചിലതൊക്കെ ഇവിടെ വെളിച്ചം കാണുന്നു, മറ്റു ചിലത് മനസ്സില്‍ തന്നെ കിടക്കുന്നു, ഇനിയും ചിലത് വിസ്മൃതിയില്‍ വീണു പോകുന്നു.

Diary of A PhD Student:

അക്കാദമിക് ജീവിതം കോറിയിടാന്‍ ഞാനൊരു ബ്ലോഗ്‌ പ്രത്യേകമായി തുടങ്ങി. ഇത് ഇംഗ്ലീഷിലാണ് ഞാന്‍ ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ അവിടെ ചെന്നെത്താവുന്നതാണ്.

അവസാനം: ഒരു  സത്യാന്വേഷി  മാത്രമാണ്  ഞാന്‍. അതുകൊണ്ട് , നല്ലതോ ചീത്തയോ ആവട്ടെ, എന്‍റെ ഓരോ പോസ്റ്റുകളിലും നിങ്ങളുടെ  അഭിപ്രായം കുറിച്ചിടുക. അവ എനിക്ക് വിലപ്പെട്ടതാണ്‌.

ശുഭദിനം

No comments:

Post a Comment