പിറ്റേന്ന് വൈകുന്നേരം
നന്നായി ഭക്ഷണവും കഴിച്ചു ഞങ്ങള്‍ അഞ്ചു പേരും ദിബ്രുഗഡ് ബസ് സ്റ്റാന്‍ഡില്‍
എത്തി. ആസാം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് വക ‘രുദ്രാണീ’ എന്ന ബസ്
അവിടെ ഞങ്ങളെ കാത്ത് ‘കിടക്കുന്നുണ്ടായിരുന്നു. ആരാണപ്പാ ഇത്ര ധൈര്യമായി പബ്ലിക്
ബസില്‍, ദീര്‍ഘദൂര യാത്രക്ക് വന്നിരിക്കുന്ന വിദേശികള്‍’ എന്ന ഭാവത്തിലാണോ എന്തോ, മറ്റു
യാത്രക്കാര്‍ ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ചെറിയൊരു ഭയം ഉള്ളില്‍ ഇല്ലാതില്ല
എന്ന് പറയേണ്ടല്ലോ. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ബസില്‍ നിന്നിറക്കി ചില
ഉത്തരേന്ത്യക്കാരെ വെടി വെച്ചുകൊന്ന വാര്‍ത്ത മറന്നിട്ടുണ്ടായിരുന്നില്ല. നല്ല
വൃത്തിയുള്ള ബസ് ആയിരുന്നു. ഒരു പ്രത്യേകത കണ്ടത്; അതില്‍ ഒരു നിരയില്‍ മൂന്നു
സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നമ്മുടെ നാട്ടില്‍ നാലും പോരാഞ്ഞിട്ട്
അഞ്ചാമത്തെ സീറ്റും കൂടി തിരുകുന്ന സ്വകാര്യ ബസുകളുടെ കാര്യം ഓര്‍ത്തുപോയി!
സിഖുകാരന് ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. സുഖ ശീതളമായ കാറ്റും കൊണ്ട് യാത്ര. പക്ഷെ
ശരീരത്തിന്റെ ചൂട് മാറിയപ്പോള്‍ പിന്നെ കാറ്റിന്റെ തണുപ്പ് സഹിക്കാന്‍
കഴിഞ്ഞില്ല. ജനലുകള്‍ അടച്ച് ഒന്ന് മയങ്ങി. ഏതോ കുഗ്രാമത്തില്‍ ബസ് നിര്‍ത്തിയിരിക്കുന്നു.
മൂത്രം ഒഴിക്കാന്‍ നിര്‍ത്തിയതാണെന്ന് മനസ്സിലായി. വേഗം ഇറങ്ങി വിശാലമായി കാര്യം
സാധിച്ചു. ഹാ! മുളകള്‍ കൊണ്ടും മണ്ണ് കൊണ്ടും ഉണ്ടാക്കിയ നിരവധി
കുടിലുകള്‍ അവിടവിടെ ഉണ്ടായിരുന്നു. ജല്‍ദി, ജല്‍ദി എന്ന് കിളി വാതിലില്‍ അടിച്ചു. വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. വളഞ്ഞു
പുളഞ്ഞുള്ള ആ ഓട്ടം നമ്മുടെ കെ.എസ്.ആര്.ടി.സി. ബസില്‍ ഒരു
രാത്രികാല യാത്രപോലെ തന്നെ ഉണ്ടായിരുന്നു.
രാത്രി റിമ്പിയുടെ കാള്‍
വന്നു; അവള് പറഞ്ഞിരുന്ന ബോഖാറയില് ഇറങ്ങിയിട്ട് കാര്യമില്ലെന്നും ചില
പ്രശ്നങ്ങള്‍ കാരണം റേഞ്ച് ഓഫീസ് തുറക്കില്ലെന്നും പറഞ്ഞു: മുന്‍ വനം വകുപ്പ്
ഉദ്യോഗസ്ഥനായ അവളുടെ അച്ഛന് നന്ദി. ഇനി എന്ത് ചെയ്യും? നേരെ പോയി ബസ് ജീവനക്കാരോട്
തന്നെ ചോദിച്ചു. നവ്ഗാവില്‍ ഇറങ്ങാന്‍ പറഞ്ഞു. അവിടെ ആന സഫാരിയും ജീപ്പ് സഫാരിയും
ഒക്കെയുണ്ടത്രേ. ഇത്ര കാലം കേരളത്തില്‍ ജീവിച്ചിട്ട് ആനപ്പുറത്തു കയറിയിട്ടില്ല,
എന്നാല്‍ പിന്നെ കന്നി ആനസവാരി ആസാമിലെ കാട്ടില്‍ തന്നെയാവട്ടെ എന്ന് കരുതി.
രാത്രി ഒരു പന്ത്രണ്ടു മണിക്ക് ഒരു വഴിയോര
ധാഭയില്‍ ബസ് നിര്‍ത്തി. നല്ല തണുപ്പും കോടയും. ഉഷാറായി ഒന്ന് മൂത്രമൊഴിച്ചു.
പിന്നെ ഒന്നുരണ്ടു കപ്പ് ചൂടന്‍ ചായ. അങ്ങിങ്ങായി ആളുകള്‍ ചായ കുടിച്ചും സിഗരറ്റ്
വലിച്ചും പലഹാരങ്ങള്‍ വാങ്ങിക്കഴിച്ചും സൊറ പറഞ്ഞും നില്ക്കുന്നുണ്ടായിരുന്നു.
പുലര്‍ച്ചെ മൂന്നുമണി
ആയപ്പോഴേക്കും ബസ് നവ്ഗാവ് ബസ് സ്റ്റാന്റിനു മുന്നിലെത്തി. അഞ്ചു പേരും ഇറങ്ങി.
മുടിഞ്ഞ തണുപ്പ്! കുറച്ചു മനുഷ്യര്‍ ആ ബസ് സ്റ്റാന്‍ഡില്‍ ചുരുണ്ടുകൂടി
കിടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കൊക്കെ നല്ല ഉറക്കം വരുന്നുണ്ടായിരുന്നു.
പണ്ടാരം, ഇനിയിപ്പോ കാസിരംഗയില്‍ എത്തണം. പാതിമയക്കത്തില്‍ എല്ലാവരും അങ്ങനെ അന്തം
വിട്ടു നിന്നു. അപ്പുറത്ത് ചിലര്‍ ചപ്പു ചവറുകള്‍ കൂട്ടിയിട്ട് തീ
കായുന്നുണ്ടായിരുന്നു. നേരം വെളുത്താല്‍ മാത്രമേ ബസ് കിട്ടൂ എന്ന് ഒരു നാട്ടുകാരന്
പറഞ്ഞു. ആകെ വട്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!
അപ്പോള്‍ ഒരു ഓട്ടോ വന്നു.
കുറേപ്പേര് അതിന്റെ എല്ലാ ദ്വാരങ്ങളിലൂടെയും തുളച്ചു കയറി. വന്ന പോലെ
തന്നെ ഓട്ടോ പോയി. ഒരു ഓട്ടോയും ജീപ്പും ഒന്നും ഇപ്പോള്‍ കിട്ടാന്‍ പോകുന്നില്ല.
അപ്പുറത്ത് ജീപ്പ് പോലൊരു സാധനം നിര്‍ത്തിയിട്ടിരിക്കുന്നു, കാസിരംഗ പോകുമോ എന്ന് അതിന്റെ
ഡ്രൈവറോട് ചോദിച്ചു. ഇല്ലെന്നു ഉത്തരം കിട്ടി. കുറച്ചു കഴിഞ്ഞു മറ്റൊരാള്‍
ആ വഴിക്ക് തിരക്ക് പിടിച്ചു നടക്കുന്നത് കണ്ടു. കാര്യം പറഞ്ഞപ്പോള്‍ അയാള്‍
പറഞ്ഞു, ‘വരൂ, ഞാന്‍ വഴിയുണ്ടാക്കാം’. അയാള്‍ ഞങ്ങളെ കൊണ്ട് പോയത് നിര്‍ത്തിയിട്ടിരുന്ന
ഒരു മിനി ലോറിയുടെ അടുത്തേക്കാണ്. മുകളിലും വശങ്ങളും താര്‍പ്പായകൊണ്ട് ഭദ്രമായി
മറച്ചിരുന്നു. പിന്‍ഭാഗം തുറന്നു കിടന്നു. എല്ലാവര്ക്കും കൂടി ‘അഞ്ഞൂറ് രൂപ’-ഡ്രൈവര്‍ പറഞ്ഞു. ‘ഓക്കേ’ ഞങ്ങള്‍ സമ്മതിച്ചു.
എല്ലാവരും ബാഗുകള്‍ വണ്ടിയിലേക്കെറിഞ്ഞു പറ്റിപ്പിടിച്ച് ഉള്ളില്‍ കയറി. ഉള്ളില്‍
വേറെയും ആളുകള്‍ ഉണ്ടായിരുന്നു. അഞ്ചോ ആറോ ഗ്രാമീണര്‍. എല്ലാവരും ബീഡിയും
വലിച്ചു പതുക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വണ്ടിയില്‍ നിറയെ അവരുടെ സാമാനങ്ങളും പത്രക്കെട്ടുകളും
പെയിന്റ് ബക്കറ്റുകളും ആയിരുന്നു. അതൊരു പത്രവണ്ടി ആണെന്ന് അപ്പോഴാണ് മനസ്സിലായത്. മിക്ക നാട്ടിലും പത്രവണ്ടിക്കാര് ഇങ്ങനെ അധികവരുമാനം ഉണ്ടാക്കും എന്ന് മനസ്സിലായത് അപ്പോഴാണ്. പണ്ട് ട്രിച്ചിയില്‍ നിന്നും ടീ ഗാര്ഡന് എക്സ്പ്രസ്സില്‍ ഒലവക്കോട് വന്നിറങ്ങുമ്പോള്‍ അവിടെയും ഇതുപോലെ പത്രംവണ്ടി ഉണ്ടാവാറുള്ളത് ഓര്‍ത്തു. അതില്‍ കയറിയാണ് പലപ്പോഴും വീട്ടില്‍ പോയിരുന്നത്.
ബക്കറ്റുകള്‍ നിരയായി ഇട്ടതിന്റെ മുകളില്‍ രണ്ടു പേര് കിടന്നുറങ്ങുന്നത്
കണ്ട് ഉറങ്ങാന്‍ കൊതിയായി. എന്ത് ചെയ്യും, ഇത് തന്നെ കിട്ടിയത് ഭാഗ്യം.
ഇടക്ക് പല സ്ഥലങ്ങളിലും
വണ്ടി നിര്‍ത്തി പത്രക്കെട്ടുകള്‍ ഇട്ടു കൊണ്ടിരുന്നു. യാത്രക്കാരില്‍
പലരും പലസ്ഥലങ്ങളില്‍ ഇറങ്ങിക്കൊണ്ടുമിരുന്നു. വണ്ടി കാലിയായി വന്നു.
വണ്ടിക്കുള്ളില്‍ ഉള്ള ഗ്രാമീണര്‍ ബീഡി വലിച്ചു കൊണ്ടേയിരുന്നു. തണുത്ത കാറ്റ്
മനുഷ്യനെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടും ഇരുന്നു. ഉറങ്ങാനും വയ്യ, എന്തിനു,
മര്യാദക്ക് ഇരിക്കാന്‍ പോലും വയ്യ. വണ്ടി കുതിച്ചു പായുന്നു. ഇടക്ക് നല്ലൊരു
കുഴിയില്‍ ചാടുന്നു. അപ്പോള്‍ ആരോ എടുത്ത് മുകളിലേക്ക് എറിയുന്ന പോലെ പൊങ്ങുന്നു, താഴുന്നു.
വീണ്ടും ഉറങ്ങാന്‍ ശ്രമിക്കുന്നു. നാട്ടുകാര്‍ പല സ്ഥലങ്ങളിലായി ഇറങ്ങിക്കഴിഞ്ഞു.
ഒരു നാല് - അഞ്ച് മണിയായിക്കാണും; വണ്ടി ഒരു ചായക്കടയുടെ മുന്നില്‍ നിര്‍ത്തി. ഡ്രൈവര്‍ ചായ ബീഡി എന്നീ പരിപാടികളും മൂത്രമൊഴിക്കല്‍ കര്‍മവും നടത്താന്‍ ഞങ്ങളെ ക്ഷണിച്ചു. അവിടെ ചായ കുടിച്ചു കൊണ്ടിരുന്ന ഒരാള്‍ ഞങ്ങള്‍ എവിടുന്നാണെന്ന് അന്വേഷിച്ചു. സുകാന്ത പറഞ്ഞു: ‘ബംഗാള്‍’, ജെനിയും ദേവയും പറഞ്ഞു: ‘തമിഴ്നാട്’, വെങ്കി പറഞ്ഞു: ‘ആന്ധ്ര’, ഞാന്‍ പറഞ്ഞു: ‘കേരള’. അയാള്‍ക്ക് അത്ഭുതമായി; ‘ഇവിടെ എല്ലാവരും പണി തേടി കേരളത്തിലേക്ക് പോകുന്നു. നിങ്ങള്‍ കേരളത്തില്‍ നിന്നും ഇങ്ങോട്ട് വന്നിരിക്കുന്നതെന്തിന്!’ ഞങ്ങള്‍ ചിരിച്ചു. അയാളുടെ സഹോദരന് കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടത്രേ. ഒരു സമ്മേളനത്തിന് പങ്കെടുക്കാന്‍ വന്നതാണെന്ന് പറഞ്ഞു.
ഒരു നാല് - അഞ്ച് മണിയായിക്കാണും; വണ്ടി ഒരു ചായക്കടയുടെ മുന്നില്‍ നിര്‍ത്തി. ഡ്രൈവര്‍ ചായ ബീഡി എന്നീ പരിപാടികളും മൂത്രമൊഴിക്കല്‍ കര്‍മവും നടത്താന്‍ ഞങ്ങളെ ക്ഷണിച്ചു. അവിടെ ചായ കുടിച്ചു കൊണ്ടിരുന്ന ഒരാള്‍ ഞങ്ങള്‍ എവിടുന്നാണെന്ന് അന്വേഷിച്ചു. സുകാന്ത പറഞ്ഞു: ‘ബംഗാള്‍’, ജെനിയും ദേവയും പറഞ്ഞു: ‘തമിഴ്നാട്’, വെങ്കി പറഞ്ഞു: ‘ആന്ധ്ര’, ഞാന്‍ പറഞ്ഞു: ‘കേരള’. അയാള്‍ക്ക് അത്ഭുതമായി; ‘ഇവിടെ എല്ലാവരും പണി തേടി കേരളത്തിലേക്ക് പോകുന്നു. നിങ്ങള്‍ കേരളത്തില്‍ നിന്നും ഇങ്ങോട്ട് വന്നിരിക്കുന്നതെന്തിന്!’ ഞങ്ങള്‍ ചിരിച്ചു. അയാളുടെ സഹോദരന് കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടത്രേ. ഒരു സമ്മേളനത്തിന് പങ്കെടുക്കാന്‍ വന്നതാണെന്ന് പറഞ്ഞു.
അപ്പൊ ശരി പോകാം. വണ്ടി
സ്റ്റാര്‍ട്ട് ചെയ്തു. കുണ്ടും കുഴിയും ഒഴിഞ്ഞ ഗ്രാമ പ്രദേശങ്ങളും തണുപ്പും.
ഞാനും ദേവയും പെയിന്റ് ബക്കറ്റുനിരക്ക് മുകളില്‍ കയറിക്കിടന്നു. എവിടെ ഉറക്കം വരാന്‍!
വണ്ടി മനുഷ്യനെ മേലോട്ടും താഴോട്ടും എറിഞ്ഞു കളിക്കുകയല്ലേ! പെട്ടെന്ന് വണ്ടി
നിര്‍ത്തി, ഡ്രൈവര്‍ ഇറങ്ങി വന്നു ഞങ്ങളോട് പറഞ്ഞു: ‘അതാ, റൈനോ’ അങ്ങകലെ ചതുപ്പില്‍
ഒരു റൈനോയെ കണ്ടു.ഒരു പാട് ദൂരെ ആണെങ്കിലും സന്തോഷമായി. ഡ്രൈവര്‍ നല്ലവനാണ്. വണ്ടി
വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പായി ഡ്രൈവര്‍ പറഞ്ഞു: "ഈ സ്ഥലങ്ങളെല്ലാം കാസിരംഗ വനത്തിന്റെ ഭാഗം തന്നെയാണ്. ആന സഫാരിയും മറ്റും റേഞ്ച് ഓഫീസിനടുത്താണ് ഉണ്ടാവുക. ഞാന്‍ നിങ്ങളെ
അവിടെ കൊണ്ട് വിട്ടേക്കാം."
രാവിലെ ഒരു അഞ്ചു മണിയോടെ പടിഞ്ഞാറന്‍ റേഞ്ച് ആസ്ഥാനമായ
ബഗോരി റേഞ്ച് ഓഫീസിനടുത്ത് വണ്ടി നിര്‍ത്തി. (കാസിരംഗ ദേശീയോദ്യാനം അഞ്ചു റേഞ്ചുകള്‍ ആയിട്ടാണ് തിരിച്ചിരിക്കുന്നത്). ഏഴു മണി മുതല്‍ പന്ത്രണ്ടു മണി
വരെയും ഉച്ചക്ക് ശേഷം ഒന്നര മുതല്‍ സൂര്യാസ്തമനം വരെയുമാണ് സന്ദര്‍ശന സമയം. ആന
സഫാരി പക്ഷേ അഞ്ചര മുതല്‍ ഏഴര വരെയും ഉച്ചക്ക് ശേഷം മൂന്നു മണി മുതല്‍ നാല് മണി
വരെയും മാത്രമേയുള്ളൂ. ഈ വക വിവരങ്ങളൊക്കെ ഞങ്ങള്‍ ആദ്യമേ ഇന്റര്‍നെറ്റില്‍ നോക്കുകയും കൂടാതെ റിമ്പി തന്നെ അന്വേഷിച്ചു ഉറപ്പു വരുത്തിയതുമായിരുന്നു.
നേരെ ഓഫീസില്‍ കയറി രണ്ടാനകളെ ബുക്ക് ചെയ്തു. ഒരു മണിക്കൂര്‍ നേരം ആ
പുല്മേടുകളിലൂടെ ആനകള്‍ ഞങ്ങളെ ചുമക്കും. റൈനോകളെ തൊട്ടടുത്തു നിന്നും കാണിച്ചു
തരും.
അങ്ങനെ കാട്ടിലേക്ക്: രണ്ടോ മൂന്നോ ആനകള്‍ ചേര്‍ന്ന് റൈനോകളെ പലപ്പോഴായി വളയുകയും; അടുത്തു നിന്ന് കൊണ്ട് അവയെ കാണാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. ആ പാവം നാല്ക്കാലി ചിലപ്പോള്‍ പേടിച്ചു നില്‍ക്കുകയും അപൂര്‍വമായി ആനയോട് മസില് പിടിക്കാന്‍ നില്‍ക്കുകയും ചിലപ്പോള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മൃഗശാലയില്‍ വെച്ച് കാണുമ്പോഴുള്ള ആ ക്രൂരമായ ലുക്കൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ആശാനില്ല എന്ന് മനസ്സിലായി.
അങ്ങനെ കാട്ടിലേക്ക്: രണ്ടോ മൂന്നോ ആനകള്‍ ചേര്‍ന്ന് റൈനോകളെ പലപ്പോഴായി വളയുകയും; അടുത്തു നിന്ന് കൊണ്ട് അവയെ കാണാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. ആ പാവം നാല്ക്കാലി ചിലപ്പോള്‍ പേടിച്ചു നില്‍ക്കുകയും അപൂര്‍വമായി ആനയോട് മസില് പിടിക്കാന്‍ നില്‍ക്കുകയും ചിലപ്പോള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മൃഗശാലയില്‍ വെച്ച് കാണുമ്പോഴുള്ള ആ ക്രൂരമായ ലുക്കൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ആശാനില്ല എന്ന് മനസ്സിലായി.
കാര്യങ്ങളൊക്കെ ഭംഗിയായി
അവസാനിച്ചു. ഞങ്ങള്‍ പുറത്തിറങ്ങി ഭക്ഷണം കഴിച്ചു. ഗുവാഹട്ടിയിലേക്ക്
ഒരു സര്‍ക്കാര്‍ ബസ് ആ സമയത്ത് വന്നു. എല്ലാവരും വലിഞ്ഞു കയറി. ഞങ്ങളുടെ
കൂട്ടുകാര്‍ സകല ബാഗുകളും ട്രെയിനില്‍ കയറ്റി അടുത്ത ദിവസം ഗുവാഹട്ടിയില്‍
എത്തും. അവിടെ ഒന്നിക്കാം എന്നായിരുന്നു പ്ലാന്‍. ഇരുട്ട് കനംവെക്കും മുമ്പേ തന്നെ ബസ്
ഗുവാഹട്ടി നഗരത്തില്‍ പ്രവേശിച്ചു. മൂട്ടകള്‍ ഇഷ്ടം പോലെയുള്ള വൃത്തികെട്ട ബാത്രൂം
ഉള്ള ഒരു ഹോട്ടലില്‍ തല്ക്കാലം രാത്രി തങ്ങി (ചുളു വാടക ആയതു കൊണ്ട് സഹിച്ചു).
രണ്ടു ദിവസം രാജധാനിയില്‍ സുഖമായി ഉറങ്ങാലോ!
ആസ്സാമിലെ കാഴ്ചകള്‍ അധികം വായിച്ചിട്ടില്ല അത് കൊണ്ട് തന്നെ ആകാംക്ഷയോടെ വായിച്ചു തീര്‍ത്തു, നല്ല അവതരണം.
ReplyDeleteകുറച്ചു നീണ്ടു പോയത് കൊണ്ട് ആളുകള്‍ക്ക് വായിക്കാന്‍ മടിയായിരിക്കും എന്ന് കരുതിയിരുന്നു. വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
Deleteശരിക്കും കൊതിപ്പിക്കുന്ന യാത്ര - കാണാത്ത നാട്ടിലേക്ക് ഞാനും യാത്ര ചെയ്തു .......
ReplyDeleteകുറെ യാത്രകള്‍ നടത്തിയിട്ടുണ്ട്. പലപ്പോഴും നല്ല കുറെ അനുഭവങ്ങളും ഉണ്ടാവാറുണ്ട്. എഴുതാന്‍ തോന്നും പക്ഷെ മുഴുവനാക്കാന്‍ കഴിയാറില്ല, പലപ്പോഴും. താങ്കളെ പോലെയുള്ളവരുടെ പ്രോത്സാഹനം അവയൊക്കെ മുഴുമിപ്പിക്കാന്‍ പ്രചോദനമാകുന്നു. പ്രോത്സാഹനത്തിനു നന്ദി.
Deleteഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ
ReplyDeleteഅവലോകനം വായിച്ചു. നല്ല വാക്കുകള്‍ക്ക് നന്ദി.
Deleteആസ്സാമിലെ സാഹസിക യാത്ര എന്നാക്കണം ഹെഡ്, കണ്ട കാഴ്ചകളെക്കാള്‍ അതിശയിപ്പിച്ചത്, യാത്രാ രീതി ആയിരുന്നു..ഇങ്ങനെ ഒക്കെ പോകാന്‍ അരമനസ്സോ മുഴുമനസ്സോ പോര ഭ്രാന്തന് മനസ്സു തന്നെ വേണം..അസ്സലായി എഴുതി..വീണ്ടും എഴുതു,
ReplyDeleteതലക്കെട്ട് അത്ര പോരെന്ന് എനിക്കും അഭിപ്രായമുണ്ട്. അവിചാരിതമായി കിട്ടിയ യാത്രാ രീതി തന്നെയാണ് യാത്രക്ക് അര്‍ത്ഥം നല്‍കിയത്. നല്ല വാക്കുകള്‍ക്ക് നന്ദി.
Deleteസാഹസിക യാത്ര എന്ന് തന്നെയാക്കി കേട്ടോ :)
Deleteഈ യാത്രയില്‍ ഞാനും പങ്കു ചേര്‍ന്നു. ഇഷ്ടായി
ReplyDeleteവരണം വരണം :)
Deleteരസകരമായി എഴുതി. ഇങ്ങനെ 'വന്നപടി ചന്തം' ശൈലിയിലുള്ള യാത്രയ്ക്കാണ് ഒരു വിനോദയാത്രയുടെ എല്ലാ രസവും പകരാനാവുക എന്നു തോന്നിയിട്ടുണ്ട്, അതിനുള്ള ധൈര്യവും ശാരീരികാവസ്ഥയും ഇല്ലെങ്കിലും.
ReplyDeleteഹോ ഈ 'വന്നപടി ചന്തം' എന്ന പ്രയോഗം ഇതിനു മുമ്പ് ഞാന്‍ കേട്ടിട്ടില്ല. (വളരെ മോശമായിപ്പോയോ?) തയ്യാരെടുപ്പില്ലാതെ പെട്ടെന്നുള്ള യാത്രക്കാണോ അങ്ങനെ പറഞ്ഞത് എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ താങ്കള്‍ പറഞ്ഞത് പരമ സത്യം. അതിന്റെ ത്രില്‍ അനുഭവിച്ചാലേ അറിയൂ. നന്ദി ഈ വഴിക്ക് വന്നതിനു.
Deleteപുരുഷനാമമുള്ള നദിയുടെ തീരത്തെ യാത്രാവിവരണം നന്നായിരുന്നു
ReplyDelete
Deleteഅതെ, പുരുഷ നാമമുള്ള നദി എന്ന വിശേഷണം പറയാന്‍ വിട്ടുപോയി. നന്ദി.
യാത്രകളാണ് ജീവിതം പഠിപ്പിക്കുന്നത് ..
ReplyDeleteയാത്രാവിവരണം ഇഷ്ടപ്പെട്ടു ,,ചിത്രങ്ങളും
നണ്ട്രി.....നണ്ട്രി.....ഇനിയും വരിക.
Deleteസ്വപ്നാടനം പോലൊരു യാത്ര, പെട്ടന്ന് തീർന്നു പോയതു പോലെ... !
ReplyDeleteചിത്രങ്ങളും മനോഹരമാണ് ട്ടോ
നണ്ട്രി കുഞ്ഞൂസ്.... വീണ്ടും വരിക.
Deleteഎത്ര നിറവാർന്ന അനുഭവങ്ങൾ!!!
ReplyDelete