5/15/2012

ഇരുള്‍ ഗോപാലന്‍

ഇരുട്ടിനാണോ ഗോപാലനാണോ കൂടുതല്‍ കറുപ്പ് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. ചിലപ്പോള്‍ തോന്നും ഇരുട്ട് ഗോപാലനെക്കാള്‍ കറുപ്പാണെന്ന്. മറ്റു ചിലപ്പോള്‍ തോന്നും ഗോപാലന്‍ ഇരുട്ടിനെക്കാള്‍ കറുത്തിട്ടാണെന്ന്. റോഡിലൂടെ രാത്രിയില്‍ നടക്കുമ്പോള്‍ ഗോപാലന്റെ രൂപം ഏത്‌ അമാവാസിയിലും ഒരു നിഴല്‍ രൂപം പോലെ കാണാം. എന്നാല്‍ കവുങ്ങിന്‍ തോപ്പിലൂടെയുള്ള നാട്ടു വഴിയില്‍ ഗോപാലനെ ഇരുട്ടില്‍ നിന്നും വേര്‍തിരിക്കുക അസാധ്യം. അങ്ങനെയാണ് തോട്ടുപിലാക്കള്‍ ഗോപാലന്‍ ഇരുള്‍ ഗോപാലനായത്. സിനിമ കഴിഞ്ഞു വരുന്ന രാത്രികളില്‍ ഗോപാലന്‍ പാട്ടും മൂളി ഏറ്റവും പിന്നിലേ നടക്കൂ. ബസ്‌ സ്റ്റോപ്പില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ നടക്കണം നാട്ടു വഴിയിലൂടെ. കവുങ്ങിന്‍ തോപ്പിലൂടെ ഒഴുകുന്ന തോട്ടിന്‍ കരയിലൂടെ വേണം ഗോപാലന്റെ വീട്ടിലെത്താന്‍. തോട്ടിന്‍ കരയില്‍ വെച്ച് പിരിയുമ്പോള്‍ കൂട്ടുകാര്‍ ഗോപാലനോട് പറയും: "ഗോപാലാ, ഒന്ന് ചിരിച്ചു കൊണ്ട് നടക്കണേ, ആ പല്ലുകള്‍ പുറത്തു കണ്ടോട്ടെ. ഇല്ലെങ്കില്‍ എതിരില്‍ നിന്നും വരുന്നവര്‍ നിന്‍റെ മേല്‍ ഇടിച്ചു തോട്ടിലേക്ക് വീഴും". അത് തന്നെ കളിയാക്കുന്നതാനെന്നു ഗോപാലനറിയാം എന്നാലും ഗോപാലന്‍ വെറുതെ ചിരിക്കുകയെ ഉള്ളൂ.

സമീപത്തുള്ള ഓട്ടോ മെക്കാനിക്കിന്‍റെ കടയില്‍ വാഹനങ്ങള്‍ തുടച്ചു വൃത്തിയാക്കലാണ് ഗോപാലന്‍റെ ജോലി. പെണ്ണ് വീട്ടില്‍ നിന്നും ഗോപാലനെ അന്വേഷിച്ചു അമ്മാവന്‍ ആദ്യം തന്നെ അവിടെ വന്നപ്പോള്‍ ഗോപാലന്‍ മോട്ടോര്‍ സൈക്കിളിന്  എണ്ണയിട്ടുകൊണ്ടിരിക്കുകയായിരുന്നു. അമ്മാവന്‍ ഗോപാലനോട് ചോദിച്ചു: "അല്ല, ഇത് താങ്കളുടെ തനി നിറം തന്നെയോ അതോ ചളിയും ഗ്രീസും പുരണ്ടത് കൊണ്ട് എനിക്ക് തോന്നുന്നതാണോ?"

ഗോപാലന്‍ തന്‍റെ തനി നിറം കാണിക്കാന്‍ മെനക്കെട്ടില്ല. എന്തായാലും കെട്ടാന്‍ പോകുന്ന പെണ്ണിന്‍റെ തന്തയല്ലേ എന്ന് കരുതി ക്ഷമിച്ചു.

ഗോപാലന്‍റെ പെണ്ണ്  അത്ര കറുത്തിട്ടല്ല, പക്ഷെ സുന്ദരിയാണ്. ഗോപാലനും ഭാര്യയും റോട്ടിലൂടെ പോകുമ്പോള്‍ ആരും അവളെ ഒന്ന് നോക്കിപ്പോകും. എന്നിട്ട് ഗോപാലനെ നോക്കി 'ഈ കോന്തനാണോ ആ പെണ്ണിനെ കെട്ടിയത്‌' എന്ന് കമന്റ് പാസാക്കും.

കല്യാണം കഴിഞ്ഞു ഒരു ദിവസം ഗോപാലന്‍ ഭാര്യയേയും കൂട്ടി കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയി. തിരിച്ചു വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. കവുങ്ങിന്‍ തോപ്പിലൂടെ നടക്കുമ്പോള്‍  എതിരെ നിന്ന് അശോകന്‍ വരുന്നുണ്ടായിരുന്നു. തമ്മില്‍ സംസാരിക്കാറില്ലാത്തത് കൊണ്ട് ഗോപാലന്‍ മെല്ലെ അയാള്‍ക്ക്‌ വഴി മാറിക്കൊടുത്തു. പിന്നാലെ വരുന്ന ഭാര്യയും വഴി മാറിക്കൊടുത്തു.  അശോകന്‍ പക്ഷെ ഗോപാലനെ കണ്ടില്ലെങ്കിലും ഭാര്യയെ കണ്ടു. "എന്താ ലക്ഷ്മി, ഈ നേരത്ത് എവിടെ നിന്നും വരുന്നു?"
"കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയിട്ട് വരുന്ന വഴിയാ"
"ഒറ്റയ്ക്കാണോ പോയത്?"
"അല്ല, ഗോപാലേട്ടന്‍റെ കൂടെയാ"
"അവന്‍ അല്ലെങ്കിലും ഒരു മരക്കഴുതയാ, ഭാര്യയെ നേരാം വണ്ണം വീട്ടില്‍ ആക്കിക്കൊടുത്തിട്ടു പോയ്ക്കൂടെ അവന്‍റെ മറ്റു പണികള്‍ക്ക്? ഞാന്‍ വീട്ടില്‍ കൊണ്ടാക്കിത്തരണോ?"
അതിനു മറുപടി വന്നത് അത് വരെ വന്ന വായില്‍ നിന്നായിരുന്നില്ല!
"എടാ, നായിന്‍റെ മോനെ, നിനക്ക് എന്‍റെ ഭാര്യയെ വീട്ടില്‍ കൊണ്ടാക്കണം അല്ലേടാ" എന്നലറിക്കൊണ്ട് ഗോപാലന്‍ അശോകന്‍റെ നേരെ ചീറിയടുത്തു. അശോകന്‍ ഓടി രക്ഷപ്പെട്ടു. എതിരെ നടന്നു വന്നു കൊണ്ടിരുന്ന കോയാലിക്കായോട്, "പിന്നാലെ ഗോപാലന്‍ വരുന്നുണ്ട്, കൂട്ടി ഇടിച്ചു തോട്ടില്‍ വീഴണ്ട എങ്കില്‍ വഴിയില്‍ നിന്നും മാറിക്കോ" എന്ന് വിളിച്ചലറിക്കൊണ്ട് അശോകന്‍ ഓടി മറഞ്ഞു.

13 comments:

 1. അടിപൊളി എനിക്കിഷ്ട്ടായി
  ഇത് വായിച്ചപ്പോള്‍ എനിക്കൊരു കഥ ഓര്മ വന്നു ഞാന്‍ ഇപ്പോള്‍ പറയുന്നില്ല പിന്നെ പറയാം.എല്ലാവിത ഭാവുകളും.!

  ReplyDelete
 2. നന്ദി, സുഹൈല്‍ ഭായി. ഇനിയും താങ്കളുടെ സന്മനസ്സാലെ ഉള്ള ഈ പ്രോത്സാഹനങ്ങള്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. nice.. i liked. and smiled too.. thanks:)

  ReplyDelete
 4. നന്ദി യഹിയ ഭായി.

  ReplyDelete
 5. inganoru duswabhavam undennariyillarinnuuuu...... BUT very nice...

  ReplyDelete
 6. രജനീഷ്‌, ചില ദുസ്സ്വഭാവങ്ങള്‍ മനസ്സിലാണല്ലോ! നന്ദി, വായിച്ചതിനും കമ്മന്റ് ചെയ്തതിനും.

  ReplyDelete
 7. സുഹൈല്‍ ഭായി, താങ്കളുടെ കഥ ഞങ്ങള്‍ക്കും താല്പര്യജനകമായിരിക്കും. അത് കൂടെ ഒന്ന് പറയുക.

  ReplyDelete
 8. അവസാനത്തെ ആ ഡയലോഗില്‍ ഞാന്‍ കണ്ട്രോള്‍ വിട്ടു ചിരിച്ചുപോയി.:)))))))) കൊള്ളാം

  ReplyDelete
  Replies
  1. നാലഞ്ചു പേര്‍ക്ക് ഇഷ്ടമായാല്‍ ഇത്തിരി അധികം സന്തോഷം.
   നന്ദി... വന്നതിനും കമന്റ് ചെയ്തതിനും.

   Delete
 9. Replies
  1. താങ്ക് യൂ ഗോകുല്‍ജീ...

   Delete
 10. ishttapettu maaashae.......... :-) :-)
  kollammm......

  ReplyDelete
  Replies
  1. താങ്ക്സ് സജു എം.ജി.പി... :)

   Delete